പ്രധാനമായും നാട്ടുകാരും അയൽ വാസികളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന “കല്യാണ തലേന്ന്”
ആഘോഷങ്ങളുടെ ചിട്ടവട്ടങ്ങൾക്ക് ഈ മേഖലയിലെ എല്ലാ സമൂഹങ്ങളിലും ഏറെകുറെ എല്ലാകാര്യത്തിലും ഏകീകൃതസ്വഭാവമാണ്.
മറ്റു പ്രദേശങ്ങളിൽ നിന്ന് അങ്കമാലിയെ വേറിട്ട് നിർത്തുന്ന നാടൻ രുചി കൂട്ടുകളോടെയുള്ള ഭക്ഷണങ്ങളും,
അങ്കമാലിയുടെ തനത് മാങ്ങാക്കറിയും, മറ്റുവിഭവങ്ങളുമടങ്ങിയ സദ്യ ടിക്കറ്റെടുത്ത് മെഗാഷോ കാണാനെത്തുന്നവർക്ക് സൗജന്യമായി വിളമ്പുന്നതാണ്.
പ്രശസ്ത സിനിമാ താരം രമ്യനമ്പീശൻ സിദ്ധാർത്ഥ് മേനോൻ, കലാഭവൻ സതീഷ് എന്നിവർ നയിക്കുന്ന നൃത്ത നൃത്യങ്ങൾ , “ചെമ്മീൻ “ബാന്റ് അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക്കൽ ഷോയും “കല്യാണ തലേന്ന്” കെങ്കേമമാക്കുന്ന രുചികൂട്ടുകളുടെ ചേരുവകളാണ്.
ദോഹയിൽ ഇതുവരെ നടന്ന സ്റ്റേജ് ഷോകളിൽ നിന്നും വളരെ വ്യത്യസ്ഥമായ “കലാവിരുന്നും അത്താഴവിരുന്നുമാണ് “ആൻറിയ ഖത്തർ നവംബർ 28 ന് QNCC യിൽ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്ന കല്യാണ തലേന്നിൽ സംബന്ധിക്കാനുള്ള ടിക്കറ്റ് ലോഞ്ച് ചടങ്ങിൽ നടത്തി . പരിപാടിയുടെ പ്രധാന പ്രയോക്താക്കളും, പ്രസിഡണ്ട് വിനോദ്കുമാർ, ജനറൽ സെക്രട്ടറി വിനായക് മോഹൻ, ട്രഷറർ ഡാൻ തോമസ് വൈസ് പ്രസിഡണ്ട് ജോയ് ജോസ് , പ്രോഗ്രാം ഡയറക്ടർ ഡോ കൃഷ്ണകുമാർ ജി , വനിതാ വിംഗ് കോർഡിനേറ്റർ റിങ്കു ബിജു തുടങ്ങിയവരും ആൻറിയ എക്സിക്യുട്ടീവ് അംഗങ്ങളും പ്രസ്സ് മീറ്റിലും , ടിക്കറ്റ് ലോഞ്ചിലും സന്നിഹിതരായിരുന്നു