ANRIA Grand Master Challenge പോസ്റ്റർ പ്രകാശനം

ഖത്തർ ജെംസ് അമേരിക്കൻ അക്കാദമിയിൽ നടന്ന ചടങ്ങിൽ ആൻറിയ ഖത്തർ പ്രൈഡ് ഡീലുമായി ചേർന്ന് നടത്തുന്ന
ഗ്രാന്റ് മാസ്റ്റർ ചെസ്സ് ചാലഞ്ചിന്റെ പോസ്റ്റർ പ്രകാശനം ആൻറിയ ഭാരവാഹികളും , പ്രൈഡ് ഡീൽ പ്രതിനിധികളും ചേർന്ന് നിർവ്വഹിച്ചു.

‘ഗ്രാന്റ് മാസ്റ്റർ ചാലഞ്ച് സീസൺ 1’ നാലു വിഭാഗങ്ങളിലായി 8, 10, 12, 14, വയസ്സുകളിലുള്ള വിഭാഗങ്ങൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ ആൻറിയ ഖത്തർ പ്രസിഡണ്ട് വിനോദ് കുമാർ അറിയിച്ചു.

അൽജസ്സീറ അക്കാദമിയിൽ മാർച്ച് 27 ന് നടക്കുന്ന മത്സരങ്ങളിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 14 വയസ്സിന് താഴെയുള്ള 300 ഓളം ചെസ്സ് കളിക്കാർ പങ്കെടുക്കുമെന്ന് ആൻറിയ സ്പോർട്സ് സെക്രട്ടറി ജോസഫ് ജോർജ്ജ് (റോജൊ)അറിയിച്ചു.

പോസ്റ്റർ പ്രകാശന ചടങ്ങിൽ ആൻറിയ ഖത്തർ പ്രസിഡണ്ട് വിനോദ് കുമാർ, ജനറൽ സെക്രട്ടറി വിനായക് മോഹൻ, , ട്രഷറർ ഡാൻ തോമസ്, പ്രൈഡ് ഡീൽ മാനേജിംഗ് ഡയറക്ടർ ഹാജ, റേഡിയൊ സുനൊ പ്രതിനിധി അപ്പുണ്ണി, സ്പോർട്സ് സെക്രട്ടറി ജോസഫ് ജോർജ്ജ് ,വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ കല്ലൂർക്കാരൻ, ബിജോയ്, സുധി പരിപ്പിൽ, ജോയിന്റ് സെക്രട്ടറി റിങ്കു ബിജു, ഗോപകുമാർ, ബിജു കാഞ്ഞൂർ, മനോജ് ഹരിഹരൻ, റിനി, നിവിൽ, സൈമൺ, ശ്രീജ ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.