ഹർഷാരവങ്ങളുടെ പെരുമഴ പെയ്യിച്ച് ANRIA QATAR -തിരുവോണാരവം24

ആൻറിയ ഖത്തറിന്റെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള “തിരുവോണാരവം 24” ദിവസം മുഴുവൻ നീണ്ട ആഘോഷങ്ങളോടെ റിതാജ് സൽവ റിസോർട്ടിൽ നടന്നു. 25-Oct-2024 വെള്ളിയാഴ്ച രാവിലെ 11.30 ന് ഘോഷ യാത്രയോടെ തുടങ്ങിയ പരിപാടികൾ രാത്രി 7.30 മണിയോടെ അവസാനിച്ചു.

ആഘോഷങ്ങളുടെ ഉൽഘാടനം മുഖ്യ അതിഥി പ്രശസ്ത നർത്തകിയും സിനിമ സീരിയൽ നടിയുമായ സ്റ്റാർമാജിക്ക് ഫെയിം ഐശ്വര്യ രാജീവ് നിർവ്വഹിച്ചു.

മൂന്ന് ഘട്ടങ്ങളായി നടത്തിയ ഓണാഘോഷങ്ങളിൽ ഓണദിന ഒത്തു ചേരലും, പൂക്കളമത്സരങ്ങളും മുൻ ദിവസങ്ങളിൽ നടത്തിയിരുന്നു.

പുലികളിയും, പഞ്ചാരി മേളവുമുൾപ്പെടെ പതിനെട്ടോളം കലകൾ പകിട്ടോടെ പ്രേഷകർക്ക് മുൻപിലവതരിപ്പിച്ചത് കുട്ടികളും, വനിതകളും, പുരുഷന്മാരു ഉൾപ്പെടെ ആൻറിയ ഖത്തറിലെ കലാകാരന്മാരും, കലാകാരികളും മാത്രമടങ്ങുന്ന ടീമുകളാണ്.

പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായവതരിപ്പിച്ച ഓരോ കലാരൂപങ്ങളും വളരെ പ്രശംസകളും കയ്യടിയും നേടിയത് ആൻറിയയിലെ കലാകാരികളുടേയും കലാകാരന്മാരുടേയും മികവിന്റെ സാക്ഷ്യങ്ങളായി.

ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ തിരുവാതിരകളി പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായ” കോൽകളി തിരുവാതിര “യായി “ആദ്യമായവതരിപ്പിച്ച് ആൻറിയ കലാകാരികൾ വലിയ കയ്യടി നേടി.

“ഈ കരുതലിന്റെ വ്യാകരണം” എന്ന നൃത്ത നാട്യ പ്രകടനം വേറിട്ട കാഴ്ചയായി.

പുതിയ കാലഘട്ടത്തിൽ യുവത്വം നേരിടുന്ന മാനസീക വെല്ലു വിളികളും, സംഘർഷങ്ങളും , അവർ സ്വയം തീരുമാനിക്കുന്ന ആരോഗ്യഗരമല്ലാത്ത പരിഹാരമാർഗ്ഗങ്ങളും ജീവിതത്തെ മാറ്റി മറിക്കുന്നു. ജീവിതത്തിന്റെ സായം കാലത്ത് ഒറ്റപ്പെട്ടും , തള്ളപ്പെട്ടും പോകുന്ന മാതാപിതാക്കളുടെ വേദനയും, വിഷമങ്ങളും വളരെ വൈകാരീകവും,തീഷ്ണവുമായ സംഭാഷണത്തിലൂടെ, അതിഭാവുകത്വം കലർത്താതെ  ഭാവ പ്രകടനങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു.

അത്തരം സംഭവങ്ങൾ മാതാപിതാക്കളിലേൽപ്പിക്കുന്ന, ആഘാതങ്ങളും, ആത്മ രോഷങ്ങളും backdrop വീഡിയൊ വിവരണ സഹായത്തോടെ നൃത്ത നാട്യ ശിൽപ്പ രൂപത്തിൽ ഹൃദയസ്പർശിയായി അവതരിപ്പിച്ച് സദസ്സിന്റെ കണ്ണു നനയിച്ച് ചിന്തയ്ക്ക് തിരികൊളുത്തിയ ആൻറിയയുടെ അനുഗൃഹീത കലാകാരൻ ശ്രീവൽസൻ ഗോവിന്ദൻ വലിയ കരഘോഷത്തോടെ സദസ്സിന്റെ അഭിനന്ദനങ്ങൾ നേടി.

ആൻറിയയിലെ പുരഷന്മാരവതിപ്പിച്ച “മെൻസ് ഫാഷൻ ഷൊ” സദസ്സിന് ഏറെ കൗതുകമായി.

പരമ്പരാഗതവും, ആധൂനീകവും ഇടകലർത്തിയ വ്യത്യസ്ത വേഷങ്ങളിൽ ലോങ്ങ് റാംപിലൂടെ റൺവേ വോക്ക് നടത്തിയ “Male models of Anria “കാണികളുടെ കയ്യടി നേടി.

ഒപ്പം വ്യത്യസ്തയാർന്ന വേഷങ്ങൾ അണിഞ്ഞെത്തിയ ആൻറിയ വനിതകളുടെ ലോങ്ങ് റാംപിലൂടെയുള്ള “കാറ്റ് വോക്ക്” നയന മനോഹരകാഴ്ചയായി.

രണ്ടു ഫാഷൻ ഷോകളും ഒരു “മിനി മിലാൻ ഫാഷൻ ഷോയെ” അനുസ്മരിപ്പിച്ചു.

ഉൽഘാടന സമ്മേളനത്തിൽ ആൻറിയ ഖത്തർ പ്രസിഡണ്ട് ശ്രീ ജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ അതിഥി ഐശ്വര്യ രാജീവ്, ഓ ബി ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആഷിക് റെഹമാൻ, രക്ഷാധികാരി രാജേശ്വർ ഗോവിന്ദൻ, പ്രോഗ്രാം കൺവീനർ ഡോ: കൃഷ്ണകുമാർ , അസോസ്സിയേറ്റ് കൺവീനർമാരായ, ജോസഫ്. ജോർജ്ജ്(റോജോ), ജെരീഷ് ജോൺസൺ, ക്രിസ്റ്റൊ വർഗീസ്, ഫിനാൻസ് കോർഡിനേറ്റർ ഡാൻ തോമസ്സ് ,സോഷ്യൽ മീഡിയ ഇൻഫളുവൻസർ മേഘന,ആൻറിയ ട്രഷറർ ബിജു കാഞ്ഞൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ആൻറിയ ഖത്തർ ജനറൽ സെക്രട്ടറി വിനായക് മോഹൻ സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ നന്ദിയും പറഞ്ഞു.

റിങ്കു ബിജു, സുനന്ദ ഹരിദാസ്, അർച്ചന ലിൻസൺ,ശ്രീജ ഗോപകുമാർ,റിജി റോജൊ, അഗസ്റ്റിൻ കല്ലൂക്കാരൻ, ജോയി ജോസ് , ലിൻസൺ, ഗോപൻ, രാജേഷ് , ഷിമ്മി, മനോജ് ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

8 മണിക്കൂർ നീണ്ട പരിപാടികളിൽ ആദ്യാവസാനം സദസ്സിനെ ഒരേ വൈബിൽ പിടിച്ചിരുത്തി കലാ പ്രകടനങ്ങൾക്ക് കൂടുതൽ മിഴിവേകി മഞ്ജു മനോജ് പരിപാടികളുടെ അവതാരകയായി.

“തിരുവോണാരവം-24” Photo Slide

View & Download

Photo Album

Visit the Photo album

Raw Photos

Non processed Photos available to download

Watch Videos in youtube

Watch our videos here to relive special moments and experience the highlights of Thiruvonaravam-24