
View on Youtube
जिया जले जाँ जले - ജിയാ ജലേ ജാമ് ജലേ ... ഈ മനോഹര ഗാനത്തിന്റെ ചുവടു പിടിച്ചു തുടങ്ങിയ ANRIA QATAR ഇന്റെ വനിതകളും കുട്ടികളും അവതരിപ്പിച്ച നൃത്ത പരിപാടി ഖത്തർ ഏഷ്യൻ ടൌൺ ഗ്രൗണ്ടിൽ ഒത്തു കൂടിയ കാണികൾക്കു മനോഹരമായ ഒരു നയന വിരുന്നായി മാറി. ഈദ് അൽ ഫിത്തറിന്റെ ആഘോഷത്തിന്റെ നിറവിൽ 2025 മാർച്ച് 30, വൈകുന്നേരം 7 മണിക്ക് , The Workers Support and Insurance Fund ഇന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ കലാപരിപാടി നൃത്തത്തിന്റെയും സംഗീതത്തിന്റെയും അവിസ്മരണീയ അനുഭവമായിരുന്നു. അർച്ചന ലിൻസൺ, ടീനു വിനായക്, രേഖ മനോജ്, ഡോണ ആൽവിൻ, അഞ്ജലി അശ്വിൻ, അഞ്ജന വിനോദ്, നക്ഷത്ര ഷെജു , ചരിത്ര ഷെജു, ആഞ്ജലീന ലിൻസൺ എന്നിവർ ഈ നൃത്ത പരിപാടിക്ക് നേതൃത്വം നൽകി. ഈ വേദി, സംഗീതമാലകളിൽ പകർന്ന താളം പോലെ, പ്രവാസി സമൂഹത്തിന്റെ ഈദിന്റെ സന്തോഷത്തിൽ വിസ്മയത്തിന്റെ ഒരു സ്വർണ്ണ നിമിഷമായി മാറി.