
അരങ്ങിൽ ആടിതകർത്ത് ആൻറിയയുടെ അംഗനമാർ
ഐ സി സി കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി മെയ് 15, 16 തീയതികളിൽ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന നൃത്ത സംഗീത പരിപാടികളിൽ ആൻറിയ ഖത്തറിന്റെ കലാകാരികളവതരിപ്പിച്ച സിനിമാറ്റിക്ക് ഡാൻസ് വലിയ കരഘോഷം നേടി.
ഇന്ത്യക്കാരുൾപ്പെടെ ആയിരകണക്കിനാളുകൾ പങ്കെടുത്ത കാർണീവൽ പരിപാടികളിൽ ഏറ്റവും മികച്ച പരിപാടികളിലൊന്ന് ആൻറിയയിലെ കലാകാരിളവതരിപ്പിച്ച മിക്സഡ് ഹിന്ദി ഗാനത്തോടൊപ്പം ആടി തകർത്ത സിനിമാറ്റിക്ക് ഡാൻസാണ്.
മൂന്ന് വ്യത്യസ്ത ഹിന്ദിഗാനങ്ങളുടെ പല്ലവികളും അനുപല്ലവിയും ചേർത്ത് വച്ച് ചിട്ടപ്പെടുത്തിയ ആകർഷകമായ ഗാനത്തിന്റെ അകമ്പടിയിൽ കോറിയോഗ്രാഫി ചെയ്ത സിനിമാറ്റിക്ക് ഡാൻസിനായി അരങ്ങിൽ അണിനിരന്നത് അനുഗ്രഹിത നൃത്തകിമാരായ അർച്ചന തോമസ്,പാർവതി ടി, അജ്ഞലി എം, അജ്ഞന വിനോദ്,കൃഷ്ണ പ്രീയ എസ്, ടീനു മഹേശ്വരൺ,എൽസ പോൾ,രേഖ മനോജ്,അജ്ഞലി അശ്വിൻ,അജ്ഞലീന ലിൻസൺ,അനുഷ അജാസ്,എന്നിവരാണ്.
മികച്ച നൃത്തം അവതരിപ്പിച്ച് സദസ്സിന്റെ കയ്യടിയും പ്രശംസയും നേടിയ ആൻറിയയ്ക്കും നർത്തകിമാർക്കും അഭിനന്ദങ്ങളുടെ പൂച്ചെണ്ടുകൾ.