വ്യത്യസ്തകളുടെ രുചികൂട്ടുകളുമായി ANRIA QATAR “കല്യാണതലേന്ന് ” നവംബർ 28ന് QNCC യിൽ

നൃത്ത സംഗീത കലാ പരിപാടികളിലും, ഭക്ഷണത്തിലും വ്യത്യസ്തകളുടെ രുചികൂട്ടുകളുമായി അങ്കമാലി എൻ ആർ ഐ അസോസിയേഷൻ ഖത്തർ മെഗാ ഷോ ഒരുക്കുന്നു.
അങ്കമാലിമുനിസിപ്പൽ പ്രദേശത്തേയും സമീപത്തെ 14 പഞ്ചായത്തുകളിലേയും നിവാസികളായ ഖത്തർ പ്രവാസികളുടെ സംഘടനയാണ് ആൻറിയ ഖത്തർ.
ഈ പ്രദേശങ്ങളിലെ എല്ലാ സമുദായങ്ങളിലും നടക്കുന്ന കല്യാണാ ദിന ചടങ്ങുകളും , ആഘോഷങ്ങളും വ്യത്യസ്ത രീതികളിലാണെങ്കിലും, കല്യാണദിവസത്തോളം തന്നെ പകിട്ടോടെയും ,പ്രാധാന്യത്തോടെയും  ഒരുക്കങ്ങളോടെയും തലേദിവസം നടത്തുന്ന സദ്യയും ചടങ്ങുകളുമാണ് “കല്യാണതലേന്ന്” .
പ്രധാനമായും നാട്ടുകാരും അയൽ വാസികളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന “കല്യാണ തലേന്ന് “
ആഘോഷങ്ങളുടെ ചിട്ടവട്ടങ്ങൾക്ക് ഈ മേഖലയിലെ എല്ലാ സമൂഹങ്ങളിലും ഏറെകുറെ എല്ലാകാര്യത്തിലും ഏകീകൃതസ്വഭാവമാണ്.
മറ്റു പ്രദേശങ്ങളിൽ നിന്ന് അങ്കമാലിയെ വേറിട്ട് നിർത്തുന്ന നാടൻ രുചി കൂട്ടുകളോടെയുള്ള ഭക്ഷണങ്ങളും,
അങ്കമാലിയുടെ തനത് മാങ്ങാക്കറിയും, മറ്റുവിഭവങ്ങളുമടങ്ങിയ സദ്യ ടിക്കറ്റെടുത്ത് മെഗാഷോ കാണാനെത്തുന്നവർക്ക് സൗജന്യമായി വിളമ്പുന്നതാണ്.
നൃത്ത സംഗീത പരിപാടി ആസ്വദിച്ച് സദ്യയും കഴിച്ച് പുറത്തിറങ്ങുന്നവർക്ക് അങ്കമാലിയിലും പരിസരത്തും നടക്കുന്ന ഒരു കല്യാണത്തിന്റെ തലേ ദിവസത്തെ പരിപാടികളിൽ പങ്കെടുത്തു മടങ്ങുന്ന അനുഭവമായിരിക്കും സംഘാടകർ ഒരുക്കുന്നത്.
മെഗാ ഷോയ്ക്ക് മുൻപ് ആൻറിയയുടെ കലാകാരികളും കുട്ടികളും അരങ്ങത്ത് ഒരുക്കുന്ന നൃത്ത സംഗീത മേളയും കലയുടെ വ്യത്യസ്ത രുചിക്കൂട്ടുകൾകൊണ്ട് സദസ്സിന് കണ്ണും കാതും നിറയുന്ന വേറിട്ട അനുഭവമായിരിക്കുമെന്ന്, ദോഹ ഷാസ ഹോട്ടലിൽ നടന്ന പ്രസ്സ് മീറ്റിൽ  പ്രസിഡണ്ട് വിനോദ് കുമാർ പറഞ്ഞു.
 
പ്രശസ്ത സിനിമാ താരം രമ്യനമ്പീശൻ സിദ്ധാർത്ഥ് മേനോൻ, കലാഭവൻ സതീഷ് എന്നിവർ നയിക്കുന്ന നൃത്ത നൃത്യങ്ങൾ , “ചെമ്മീൻ “ബാന്റ് അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക്കൽ ഷോയും “കല്യാണ തലേന്ന്” കെങ്കേമമാക്കുന്ന രുചികൂട്ടുകളുടെ ചേരുവകളാണ്. 
ദോഹയിൽ ഇതുവരെ നടന്ന സ്റ്റേജ് ഷോകളിൽ നിന്നും വളരെ വ്യത്യസ്ഥമായ “കലാവിരുന്നും അത്താഴവിരുന്നുമാണ് “ആൻറിയ ഖത്തർ നവംബർ 28 ന് QNCC യിൽ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
 
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്ന കല്യാണ തലേന്നിൽ സംബന്ധിക്കാനുള്ള ടിക്കറ്റ് ലോഞ്ച് ചടങ്ങിൽ നടത്തി . പരിപാടിയുടെ പ്രധാന പ്രയോക്താക്കളും, പ്രസിഡണ്ട് വിനോദ്കുമാർ, ജനറൽ സെക്രട്ടറി വിനായക് മോഹൻ, ട്രഷറർ ഡാൻ തോമസ് വൈസ് പ്രസിഡണ്ട് ജോയ് ജോസ് , പ്രോഗ്രാം ഡയറക്ടർ ഡോ കൃഷ്ണകുമാർ ജി , വനിതാ വിംഗ് കോർഡിനേറ്റർ റിങ്കു ബിജു തുടങ്ങിയവരും ആൻറിയ എക്സിക്യുട്ടീവ് അംഗങ്ങളും പ്രസ്സ് മീറ്റിലും , ടിക്കറ്റ് ലോഞ്ചിലും സന്നിഹിതരായിരുന്നു
📸 View Event Photos