അൽ മെഷാഫ്, ഖത്തർ – ഡിസംബർ 6, 2025
QTICKETS ഖത്തറിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 6, 2025 ശനിയാഴ്ച അൽ മെഷാഫിലെ Beta Cambridge International സ്കൂളിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ANRIA ഖത്തർ ശ്രദ്ധേയവും ഗംഭീരവുമായ വിജയം കൈവരിച്ചു. ഏകദേശം 16 ടീമുകൾ പങ്കെടുത്ത ശക്തമായ മത്സരത്തിൽ നിന്നാണ് ANRIA ഖത്തർ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയത്.
ഈ മെഗാ ടൂർണമെന്റിൽ ANRIA ഖത്തർ മൂന്ന് ടീമുകളെ പങ്കെടുപ്പിച്ചു. ഇതിൽ രണ്ട് പുരുഷ ഡബിൾസ് ടീമുകളും ഒരു കുട്ടികളുടെ സിംഗിൾസ് ടീമുമാണ് മത്സരിച്ചത്. കടുത്ത മത്സരങ്ങൾക്കൊടുവിൽ, പുരുഷ ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം Anria ഖത്തറിന്റെ, Jofin Edakkalathur and Midhun Jose ടീമും, രണ്ടാം സ്ഥാനം Hari Krishnan and Richard Jose ടീമും കരസ്ഥമാക്കി, ഏകദേശം 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നിന്ന്, ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും സ്വന്തമാക്കുന്നതിലൂടെ ANRIA ഖത്തർ തങ്ങളുടെ മികവ് വീണ്ടും തെളിയിച്ചു.
കൂടാതെ, 9 മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ANRIA ഖത്തറിന്റെ യുവതാരം Mahath K Sareesh ഒന്നാം സ്ഥാനം നേടി. യുവതലമുറയിലെ കായിക പ്രതിഭകളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുന്നതിൽ ANRIA ഖത്തറിന്റെ പ്രതിബദ്ധതയെ ഈ വിജയം അടയാളപ്പെടുത്തുന്നു.
ANRIA QATAR Sports Secretary ജോസഫ് ജോർജിന്റെ നേതൃത്വത്തിൽ ടീമുകൾ മത്സരത്തിനിറങ്ങിയതും, അദ്ദേഹത്തിന്റെ കാര്യക്ഷമമായ നേതൃത്വവും മാർഗനിർദേശവും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ഖത്തറിലെ കായിക രംഗത്ത് അന്രിയ ഖത്തറിന്റെ ശക്തമായ സാന്നിധ്യവും കായികമികവിനുള്ള അകമഴിഞ്ഞ പ്രതിബദ്ധതയും ഈ വിജയം വീണ്ടും ഉറപ്പിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും കൂടുതൽ വിജയങ്ങൾ കൈവരിക്കാനുള്ള ആത്മവിശ്വാസത്തോടെയാണ് ANRIA ഖത്തർ മുന്നോട്ടുപോകുന്നത്.