Latest news

ANRIA QATAR's 9th ഓണാഘോഷം - "തിരുവോണാരവം-24 "

സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഉത്സവമായ ഓണം ANRIA QATAR സമുചിതമായ ആഡംബരത്തോടെ ആഘോഷിക്കുന്നു!

മലയാളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ ഈ തിരുവോണാരവം ഒക്ടോബർ 25-ാം തീയതി വെള്ളിയാഴ്ച Retaj Salwa Resort ഇൽ വച്ച് മഹാ ആഡംബരത്തോടെ നടത്തപ്പെടുന്നു.

ANRIA Members അവതരിപ്പിക്കുന്ന വിവിധ കല പരിപാടികൾ, നമ്മുടെ നാടിന്റെ നാടൻ കലാരൂപങ്ങളായ തിരുവാതിര, കൈക്കോട്ടിക്കളി എന്നിവ നമുക്ക് അനശ്വരമായ ഓണപ്പരമ്പരയെ അനുസ്മരിപ്പിക്കും വിധം ANRIA Members അവതരിപ്പിക്കുന്നു .

ചെറുപ്രായക്കാർ മുതൽ മുതിർന്നവരെ വരെ ഏവരെയും ആകർഷിക്കുന്ന കുട്ടികളുടെ നൃത്തവും വിവിധ കലാപരിപാടികളും കാണികളുടെ മനസു നിറയ്ക്കും.

കൂടാതെ, നമ്മുടെ ANRIA GENTS അവതരിപ്പിക്കുന്ന വൈശിഷ്ട്യമുള്ള DANCE ആഘോഷത്തിന് അധിക നിറചേർക്കും.

ഈ ആഘോഷത്തിന്‍റെ മുഖ്യ ആകർഷണമായ നാടൻ വിഭവസമൃദ്ധമായ, രുചിയൂറും സദ്യ എല്ലാ അംഗങ്ങൾക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നു, അത് ഓണത്തിന്റെ പൂർണ്ണത പകർന്ന് നൽകും.

ഓണക്കോടിയണിഞ്ഞ്, മനസിൽ മാവേലിയുടെ ഓർമ്മകളുമായി ഈ കുടുംബോത്സവത്തിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു!

തിരുവോണാരവം- 2024 നമുക്ക് ഒരുമിച്ച് ആഘോഷിക്കാം!

പ്രവേശനം: അൻറിയ ഖത്തറിലെ എല്ലാ അംഗങ്ങൾക്കും, അവരുടെ ബന്ധുക്കൾക്കും, അതിഥികൾക്കും

ANRIA QATAR ഓണ പൂക്കള മത്സരം-24

മലയാളിയുടെ മഹോത്സവമായ ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ സവിശേഷമായ ഒന്നാണ് വർണ്ണ പൂക്കളമൊരുക്കൽ.

തുമ്പയും,മുക്കുറ്റിയും,കണ്ണാന്തളിയും, ജമന്തിയും, ചെണ്ട്മുല്ലുയും ചേർത്ത് വർണ്ണാഭമായ വ്യത്യസ്ത ഡിസൈനുകളിൽ പൂക്കളമൊരുക്കി ഇതാ ആൻറിയ ഖത്തറിന്റെ അംഗങ്ങളുൾപ്പെടുന്ന ടീമുകൾ മത്സരത്തിലൂടെ മാറ്റുരച്ചു.

മഹാബലി തമ്പുരാനെ വരവേൽക്കാനായി അത്തം മുതൽ പത്ത് നാൾ വരെ പൂക്കളമിടുന്ന പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ ആൻറിയയിലെ ഒൻപത് പഞ്ചായത്തുകളും അങ്കമാലി  മുനിസിപ്പാലിറ്റിയും ചേർന്ന പത്ത് ടീമുകൾപങ്കെടുത്ത വർണ്ണാഭമായ പൂക്കളമത്സരം നയനമനോഹരമായ കാഴ്ചയായി.

പുത്തൻ രീതികളും ഡിസൈനുകളും പരീക്ഷിച്ച് മത്സരിച്ച ടീമുകളിൽ വനിതകളും കുട്ടികളും പുരുഷന്മാരും ഒരുപോലെ അണിനിരന്നു. കരവിരുതും , കലാവിരുതും, കളർ ചേർച്ചയും ഒരു പോലെ പരിക്ഷിക്കപ്പെട്ട പൂക്കളമത്സരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന പൂക്കള കാഴ്ച്ചയൊരുക്കി കാഞ്ഞൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിൽ ആകർഷകമായ പൂക്കളൊമൊരുക്കി നെടുമ്പാശ്ശേരി പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, വ്യത്യസ്ഥതയുടെ മിഴിവുകൊണ്ട് വേറിട്ട് നിന്ന തുറവൂർ പഞ്ചായത്തിന്റെ പൂക്കളം മൂന്നാം സ്ഥാനവും നേടി. ഡിസൈനുകളിലും വർണ്ണകൂട്ടുകളിലും പുതിയരീതികൾ പരീക്ഷിച്ച മറ്റു പൂക്കളങ്ങളും കാഴ്ചയ്ക് മനോഹരങ്ങളായിരുന്നു.

2024 സെപ്റ്റംബർ 27നു ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരം ആൻറിയ ഖത്തറിന്റ പ്രസിഡണ്ട് ശ്രീ ജോയ് പോളും തിരുവോണാരവം  പ്രോഗ്രാം കൺവീനർ ഡോ: കെ കൃഷ്ണകുമാറും ചേർന്നു ഉൽഘാടനം ചെയ്തു.

അദ്ധ്യാപികയും കലാകാരിയുമായ ശ്രീമതി രോഷ്ണി കൃഷ്ണൻ, ശ്രീമതി. സീതാമേനോൻ, ശ്രീമതി രശ്മി കമലാഭായ് എന്നിവർ വിധികർത്താകളായിരുന്നു.

പൂക്കള മത്സര കമ്മിറ്റി കൺവീനർമാരായ ശ്രീ ഷാജി മാത്യുവും, ശ്രീ സയ്മൺ ജോസഫും മത്സരങ്ങൾക്ക് നേതൃത്വം നല്കി.

ANRIA Qatar Celebrates "9" Success Years!!

അങ്കമാലി NRI അസോസിയേഷന്റെ 9-ാം വാർഷിക ആഘോഷം, 2024 ഏപ്രിൽ 25 വൈകുന്നേരം,6.30PM- ഖത്തർ ICC അശോക ഹാളിൽ അരങ്ങേറി.
ഏകദേശം 300 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ നൃത്തങ്ങളും, സംഗീത program ങ്ങളും, രുചികരമായ വിരുന്നും ഉണ്ടായിരുന്നു.
ഐ.എസ്.സി പ്രസിഡന്റ് ഖത്തർ (ISC President-Qatar) ശ്രീ ഇ.പി. അബ്ദുൾ റഹ്മാനും ഐ.സി.സി.യുടെ സാംസ്കാരിക കൺവീനറായ ശ്രീമതി SUMA MAHESH GOWDA യും ചീഫ് ഗസ്റ്റുകളായിരുന്നു.
കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും കായിക നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിച്ചു.
ശ്രീജ ഗോപകുമാർ, സുനന്ദ ഹരിദാസ് എന്നീ ലേഡി പ്രോഗ്രാം കൺവീനർമാരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ അത്യധികം മികവോടെ സമാപിച്ചു.

Click here or Visit the Gallery Page to see the Photos and Videos

ANRIA's Wednesday Fiesta -Angamaly CARNIVAL - Electrifies ICC Qatar

ICC യുടെ അശോകാ ഹാളിൽ പൂർത്തീകരിച്ച അങ്കമാലി കാർണിവൽ അക്ഷരാർത്ഥത്തിൽ ഒരു വെടിക്കെട്ടായിത്തന്നെ മാറി..ആടകളും, ആടലുകളും കൊണ്ട് സദസ്സിനെ, തുടക്കം തൊട്ട് ഒടുക്കം വരെ ഒന്നടങ്കം അന്ധാളിപ്പിച്ച ശ്രീ ചാക്യാർ അവർകളെ !!! അങ്ങേയ്ക്ക് ആൻറിയ ഖത്തറിൻ്റെ ഒരായിരം ഗംഭീര സല്യൂട്ടുകൾ.
ഏതാണ്ട് രണ്ടര മണിക്കൂറുകളോളം ഇരുന്നൂറോളം വരുന്ന കാണികളെ ആസ്വാദനത്തിൻ്റെ പല തലങ്ങളിലേയ്ക്ക് കൊണ്ട് പോയ ആൻറിയ ഖത്തറിൻ്റെ സ്വന്തം കാലാ പ്രതിഭകളെ റിങ്കു ബിജു & പിങ്കി ഷെജു പുതിയേടം സിസ് റ്റേ ഴ്സ് ഗംഭീര ഒരു കീർത്തനാലാപനത്തിലൂടെ, തംബുരുവിൻ്റെയും തബലയുടേയും അകമ്പടിയോടെ കാണികളെ ഒരു കണ്ണാടക സംഗീത ഭക്തി ലഹരിയിലാഴ്ത്തി.
മെൻ്റലിസം എന്ന അനന്ത സാദ്ധ്യതകളുടെ കെട്ട് ചെറുതായൊന്നഴിച്ചപ്പോഴെയ്ക്കും നമ്മുടെ പ്രിയ K K സാറിൻ്റെ മുമ്പിൽ കാണികൾ വിസ്മയചകിതരായി മാറി.
അർച്ചന, ടീനു, ഷീന സംഘത്തിൻ്റെ നാടോടി നൃത്തവും സൂപ്പർ ഡ്യൂപ്പർ സിനിമാറ്റിക് ഡാൻസും സദസ്സിൻ്റെ ഒന്നടങ്കം ആവേശത്തിമിർപ്പിലാഴ്ത്തി.
രഞ്ജി രാജേശ്വറും സംഘവും ചേർന്ന് നടത്തിയ സെമീ ക്ലാസിക്കൽ നൃത്തം അങ്കമാലി കാർണിവലിനെ ഒന്ന് കൂടി അതി മനോഹരമാക്കി.
ഇരട്ട നക്ഷത്രങ്ങളുടെ ചരിത്രമെഴുതിയ ചാരു നാച്ചു എന്നീ കൊച്ച് മിടുക്കികൾ ആ ഇലക്ട്രിഫൈയ്യിങ്ങ് പ്രകടനം കാഴ്ചവച്ചപ്പോൾ ഏവരും തരിച്ചിരുന്ന് പോയി.
ആൻറിയ ഖത്തറിൻ്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടി ബോയ്സ് സംഘവും കുട്ടി ഗേൾസ് സംഘവും മികവുറ്റ, അതി ഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ചപ്പോൾ ശരിക്കും അത്ഭുതങ്ങളായിത്തന്നെ മാറി.
കണ്ഡനാളങ്ങളിലൂടെ പാട്ടുകളുടെ പെരും മഴ തന്നെ സൃഷ്ടിച്ച മ്യൂസികാ ഖത്തറിൻ്റെ അരുൺകുമാർ, ചിത്ര രാജേഷും സംഘാംഗങ്ങളും വേദിയെ ത്രസിപ്പിച്ച് നിർത്തുന്നതിലെ ഒരു നിർണ്ണായക പങ്ക് നിർവ്വഹിച്ചു..