ANRIA QATAR പത്താമത് വാർഷികം ആഘോഷിച്ചു

അങ്കമാലി എൻ ആർ ഐ അസോസിയേഷൻ ആൻറിയ ഖത്തർ പത്താം വാർഷികം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

ഐ സി സി അശോക ഹാളിൽ നടന്ന ആഘോഷ പരിപാടികൾ മുഖ്യാതിഥി ഇന്ത്യൻ എംബസി ചാൻസറി &
കോൺസലർ ഹെഡ് ഡോ: വി വൈഭവ് താണ്ടലെ ഉൽഘാടനം ചെയ്തു.

സംഘടനകളും കൂട്ടായ്മകളും വ്യക്തികളേയും കുടംബംഗങ്ങളേയും തമ്മിൽ ബന്ധിപ്പിക്കാനുള്ള കണ്ണികളാണെന്നും, വ്യക്തിത്വവികാസത്തിനും, സാമൂഹ്യനന്മയ്ക്കും പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾക്കുള്ള വേദികളായി അത് മാറുമെന്നും ഡോ വൈഭവ് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

ആൻറിയ ഖത്തർ ആക്ടിംഗ് പ്രസിഡണ്ട് അഗസ്റ്റിൻ കല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.
പത്താം വാർഷീക ആഘോഷ സമ്മേളന യോഗത്തിൽ ആൻറിയ ഖത്തറിന്റെ പത്ത് സ്ഥാപക നേതാക്കളെ ടോർച്ച് ബേറേഴ്സ് അവാർഡ് നൽകി ആദരിച്ചു.
ഖത്തറിലെ പ്രവാസ സമൂഹത്തിലെ കലാ സാംസ്കാരീക കായിക രംഗത്ത് വ്യത്യസ്തതയാർന്ന ഒട്ടനവധി സംഭാവനകൾ നൽകി തങ്ങളുടേതായ മുദ്ര പതിപ്പിച്ച സംഘടനയാണ് ആൻറിയ ഖത്തറെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ആക്ടിംഗ് പ്രസിഡണ്ട് അഗസ്റ്റിൻ കല്ലുക്കാരൻ പറഞ്ഞു.

അങ്കമാലി മുനിസിപ്പൽ പ്രദേശവും സമീപത്തെ പതിനഞ്ചു പഞ്ചായത്തുകളുമടങ്ങിയ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയാണ് ആൻറിയ ഖത്തർ.
കഴിഞ്ഞ പത്ത് വർഷത്തെ ജൈത്രയാത്രയിൽ
ജീവകാരുണ്യ ആതുരസേവന പ്രനർത്തന രംഗത്ത് ആൻറിയ ഖത്തർ ഒട്ടനവധി മികച്ച പ്രവർത്തനങ്ങൾ നടത്തി നിർദ്ധനരും രോഗികളുമായ വ്യക്തികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങായി മാറിയെന്ന് ജനറൽ സെക്രട്ടറി വിനായക് മോഹൻ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

പത്താം വാർഷീകാഘോഷങ്ങളുടെ ഭാഗമായി “സ്നേഹസ്പർശം” എന്ന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് നിർദ്ധനരായ 50 വിദ്യാർത്ഥികൾക്ക് പഠന സഹായ ഉപകരണങ്ങളും., വ്രൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയക്ക് വിധേയനാകുന്ന ഒരു രോഗിക്ക് ധനസഹായവും നാട്ടിൽ നടന്ന ചടങ്ങിൽ വച്ച് നൽകിയതായി പ്രോഗ്രാം കമ്മിറ്റി കൺവീനർ ആൻസൺ ജേക്കബ്ബ് സമ്മേളനത്തിൽ അറിയിച്ചു.

ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠൻ, രാജേശ്വർ ഗോവിന്ദ്, മുഖ്യ പ്രയോജകരായ നിഖിൽ ടി ഐ ജി ഗ്രൂപ്പ്, റിജൊ മെൻഡസ്, ഹാജ മോയ്തീൻ, ജെബി കെ ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

2025-2027 വർഷത്തേക്കുള്ള ആൻറിയയുടെ പുതിയ ഭരണ സമിതിയെ യോഗത്തിൽ പ്രഖ്യാപിച്ചു.
ആൻറിയ അംഗങ്ങൾക്കുള്ള ഡിജിറ്റൽ അംഗത്വ കാർഡിന്റെ വിതരണോൽഘാടനവും, പത്ത് വർഷത്തെ പ്രവർത്തനങ്ങളുടെ സ്മരണികയായി ആൻറിയ ഖത്തർ പ്രസീദ്ധീകരിക്കുന്ന “ആൻറിയ അൽ അഷർ” എന്ന സുവനീർ മാഗസിന്റെ കവർ പേജ് പ്രകാശനവും സമ്മേളന വേദിയിൽ വച്ച് നടത്തി.

ആൻറിയ അംഗങ്ങളുടെയും കുട്ടികളുടേയും നൃത്ത സംഗീത കലാ പ്രകടനങ്ങളും , ഡീ ജെ ഡാൻസും ഉണ്ടായിരുന്നു.
സുനിൽ പെരുമ്പാവൂർ ആദ്യാവസാനം അവതാരകനായിരുന്ന ആറു മണിക്കൂർ നീണ്ട പരിപാടികളിൽ ആൻറിയയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അവതാരകരായി അവതരിപ്പിച്ചത് കുട്ടികൾക്ക് അവരിലെ കഴിവുകളെ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമായി മാറി.

പ്രോഗ്രം കമ്മിറ്റി കൺവീനർ ആൻസൺ ജേക്കബ്ബ് എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി

All Event Photos


Event Videos