ഖത്തറിന്റെ സംഗീത നൃത്ത കലാ സാംസ്കാരീക പരിപാടികളിൽ വ്യത്യസ്തമായ കലാ പ്രകടനങ്ങളിലൂടെ വേറിട്ട രുചികൂട്ടുകൾ പകർന്ന് നൽകി മലയാളി പ്രവാസ സമൂഹത്തിന്റെ സംഗീത നൃത്തകലാ സായാഹ്നങ്ങളെ എന്നും ധന്യമാക്കുന്ന ആൻറിയ ഖത്തർ അടയാളപ്പെടുത്തിയ ആഘോഷ പരമ്പരകളിൽ മിഴിവും ,മികവും ,രുചിയും ,അരങ്ങിൽ തകർത്താടിയ വർണ്ണാഭമായ മെഗാ ഷോ ആയിരുന്നു ” ക്യു എൻ സി സിയിൽ അരങ്ങേറിയ “അങ്കമാലി കല്യാണ തലേന്ന്”. ആൻറിയ ഖത്തറിന്റെ കലാകാരികളടങ്ങിയ ഭാവപദം ടീം അവതരിപ്പിച്ച സംഗീത നൃത്തകലാരൂപത്തോടെ ആരംഭിച്ച പരിപാടികൾ , കണ്ണിനും കാതിനും വേറിട്ട അനുഭവമായി.
താള ലയ ഭംഗിയോടെ കേരളത്തിന്റെ സാംസ്കാരീക പാരമ്പര്യങ്ങളെ സമന്വയിപ്പിച്ച നൃത്തകലാപ്രകടനങ്ങൾ ആസ്വാദകർക്ക് വ്യത്യസ്തതയാർന്ന അനുഭവമായിരുന്നു.
കല്യാണ തലേന്നിന്റെ പാരമ്പര്യ ആചാരാനുഷ്ടാനങ്ങളെ വകഞ്ഞ്മാറ്റി പുത്തൻ വേഷങ്ങളും പുതിയ ആചാരരീതികളും സന്നിവേശിപ്പിച്ച പുതിയ ആഘോഷങ്ങളെ “പ്രീ വെഡ് ഷോയിലൂടെ “വേദിയിലവതരിപ്പിച്ച
നവ വിവാഹ ജോഡികൾ സദസ്സിന് ഹൃദയസ്പൃക്കായ ഗൃഹാതുരത്വത്തിന്റെ സ്മരണകൾ സമ്മാനിച്ചു.
മെഗാ ഷോയ്ക്ക് മുൻപ് “കല്യാണ തലേന്നിന്റെ ” അത്താഴ വിരുന്നിൽ പ്രധാനിയായ അങ്കമാലിയുടെ തനത് മാങ്ങാക്കറിയുൾപ്പെടെ വിഭവ സമൃദ്ധമായ സൗജന്യ വിരുന്ന് ഒരുക്കിയാണ് അതിഥികളെ ആൻറിയ ഖത്തർ , ക്യു എൻ സി സിയിൽ സ്വീകരിച്ചത്.
കല്യാണ തലേന്നിന്റെ രുചികരമായ ഭക്ഷണം സമൃദ്ധമായി കഴിച്ച സംതൃപ്തിയോടെയാണ് ഓരോ അതിഥികളും കലാവിരുന്ന് ആസ്വദിക്കുവാൻ ഓഡിറ്റോറിയത്തിലേക്ക് എത്തിയത്.
വ്യത്യസ്ത സിനിമകളിലെ നൂറിലധികം കഥാപാത്രങ്ങളുടെ ശബ്ദ ഭാവങ്ങളും ശരീരഭാഷകളും മനിറ്റുകൾക്കുള്ളിൽ
അതിമനോഹരമായി പുനരാവിഷ്കരിച്ച് സദസ്സിന് പകർന്ന് നൽകിയ കലാഭവൻ സതീഷിന്റെ അവതരണം പ്രേക്ഷകർക്കായി ഒരു പൂർണ കലാവിരുന്നായി.
ചിരിയും വിസ്മയവും ഒരുമിച്ച് സമ്മാനിച്ച നിമിഷങ്ങൾ സദസ്സിന് കലയുടെ വ്യത്യസ്ത രുചികൾ അനുഭവഭേദ്യമാക്കി.
പ്രശസ്ത മ്യൂസിക്കൽ ബാൻഡ് “ചെമ്മീൻ” അവതരിപ്പിച്ച സംഗീത വിരുന്ന് സദസ്സിന്റെ കണ്ണും കാതും മനസ്സും ഒരു പോലെ നിറച്ചു.
പ്രശസ്ത താരങ്ങളായ സിദ്ധാർത്ഥ് മേനോനും രമ്യാ നമ്പീശനും ബാൻഡിനൊപ്പം വേദിയിലെത്തിയതോടെ
സംഗീതത്തിന്റെ ചടുലതയും താളമാധുര്യവും കൂടിച്ചേർന്നു പ്രേക്ഷകരെ ആവേശത്തിന്റേയും ആസ്വാദനത്തിന്റേയും ഉന്മാദിയിലേക്ക് ഉയർത്തി.
വ്യത്യസ്ത രുചികളടങ്ങിയ കലാ പ്രകടനങ്ങളിലൂടേയും , വേറിട്ട രുചികളുള്ള ഭക്ഷണങ്ങളടങ്ങിയ വിരുന്ന് നൽകിയും ഖത്തറിലെ പ്രവാസ സമൂഹത്തേയും കലാസ്വാദകരേയും ഒരുപോലെ എന്നും വിസ്മയിപ്പിക്കുന്ന
ആൻറിയ ഖത്തർ “അങ്കമാലി കല്യാണ തലേന്നിലൂടെ ” കലയേയും രുചിയേയും സമന്വയിപ്പിച്ച് അതിഥികളിൽ വീണ്ടും ഒരു പുത്തൻ അനുഭവം സൃഷ്ടിച്ചു.
പ്രോഗ്രാം ഡയറക്ടർ ഡോ : കൃഷ്ണകുമാർ, പ്രസിഡണ്ട്. വിനോദ് കുമാർ, ജനറൽ സെക്രട്ടറി വിനായക് മോഹൻ, ട്രഷറർ ഡാൻ തോമസ്, വൈസ് പ്രസിഡണ്ട് ജോയ് ജോസ്, ഭാരവാഹികളായ ജോർജ് ജോസഫ്(റോജൊ), ബിജു കാഞ്ഞൂർ. ജോൺസൺ ജേക്കബ്ബ്, രാജേഷ്, മനോജ് ഹരിഹരൻ, അശ്വിൻ, അഗസ്റ്റിൻ കല്ലൂക്കാരൻ,എൽദോ,റിങ്കു ബിജു, അർച്ചന ലിൻസൻ, ലിജി വിനോദ്, ശ്രീജ ഗോപകുമാർ, റിജി റോജൊ, സുനന്ദ ഹരിദാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Angamaly Kalyana Thalennu
28 Nov 2025 @ QNCC
ഇവന്റിലെ ചിത്രങ്ങൾ കാണാൻ താഴെക്കൊടുത്തിരിക്കുന്ന ആൽബങ്ങൾ സന്ദർശിക്കുക.
Google Photos ലിങ്കിൽ Highly processed Photos ലഭ്യമാണ്,
RAW Photos download ചെയ്യുവാൻ മറ്റുള്ള ലിങ്കിൽ click ചെയ്യുക
വീഡിയോ download ചെയ്യുന്നതിനും,
യൂട്യൂബിൽ കാണുന്നതിനും corresponding ലിങ്കിൽ ക്ലിക്ക് ചെയ്യുക