Membership registration & renewal for 2026 is open

Register now (opens in a new tab)
Register

Doha, Qatar · admin@anriaqatar.org

ANRIA QATAR’s സുവനീർ മാഗസിൻ “ANRIA AL-ASHAR”പ്രകാശനം ചെയ്തു

Cultural

In briefANRIA Qatar published its tenth-anniversary souvenir magazine, 'ANRIA AL-Ashar', unveiled by Mrs Bindu N Nair, Second Secretary for Education and Culture at the Indian Embassy. It records ten years of the association's cultural, sporting, charitable and community work alongside members' stories, poems, articles and interviews.

ANRIA AL-Ashar Souvenir Magazine Launched

പത്ത് വർഷമായി കലാ കായീക സാംസ്കാരീക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രർത്തിച്ചു വരുന്ന ആൻറിയ ഖത്തർ സുവനീർ മാഗസിൻ പ്രസിദ്ധീകരിച്ചു.

“ ആൻറിയ അൽ അഷർ ” എന്ന് നാമകരണം ചെയ്ത സുവനീർ മാഗസിൻ ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ , സാംസ്കാരീക വിഭാഗം സെക്കന്റ് സെക്രട്ടറി ശ്രീമതി ബിന്ദു എൻ നായർ പ്രകാശനം ചെയ്തു.

സംഘടനയുടെ പത്ത് വർഷത്തെ കർമ്മനിരതമായ ജൈത്രയാത്രയും, കൈവരിച്ച നേട്ടങ്ങൾ, സാമൂഹിക ഇടപെടലുകൾ, കലാപരിപാടികൾ , ജീവകാരുണ്യ സേവനങ്ങൾ, എന്നിവയെക്കുറിച്ചുള്ള സമഗ്രമായ രേഖപ്പെടുത്തലാണ് സുവനീറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ, മുൻനിര അംഗങ്ങളുടെ അനുഭവക്കുറിപ്പുകൾ എന്നിവ ഉൾപ്പെടെ മികച്ച കഥകളും, കവിതകളും, ലേഖനങ്ങളും, യാത്ര വിവരണങ്ങളും, അഭിമുഖങ്ങളും അണിനിരത്തി കൊണ്ട് “ആൻറിയ അൽ അഷറിനെ ” മികവുറ്റ ഒരു സ്മരണികയാക്കി മാറ്റി ആൻറിയ ഖത്തർ.

കലയും സംസ്കാരവും സമൂഹത്തെ ഒരുമിപ്പിക്കുന്ന ശക്തമായ വേദിയാണെന്നും, ഇത്തരം സംഘടനകൾ സമൂഹത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും , ആൻറിയ ഖത്തർ ഈ നിരയിൽ മുന്നണിയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് സുവനീർ മാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് മുഖ്യതിഥി ബിന്ദു എൻ നായർ നടത്തിയ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

“ആൻറിയ അൽ അഷർ ” സുവനീർ മാഗസിന്റെ ഡിജിറ്റൽ പകർപ്പിന്റെ പ്രകാശനം ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠനും , പ്രസിദ്ധ സിനിമാ നടൻ ഹരിപ്രശാന്ത് വർമ്മയും ചേർന്ന് സംയുക്തമായി നിർവ്വഹിച്ചു.

ഇന്ത്യൻ കൾച്ചറൽ സെന്ററിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സംഘടനകളിൽ കലാസാംസ്കാരീക രംഗത്ത് വേറിട്ടതും, വ്യത്യസ്ഥവുമായ പരിപാടികൾ അവതരിപ്പിച്ച് സമൂഹ മനസ്സിൽ സ്ഥാനം നേടിയ സംഘടനയാണ് ആൻറിയ ഖത്തർ. പത്ത് വർഷത്തെ പ്രവർത്തനങ്ങളുടെ സ്മരണിക പുറത്തിറക്കി ആൻറിയ ഖത്തർ ആ വ്യത്യസ്തയ്ക്ക് മാറ്റ് കൂട്ടിയെന്നും തന്റെ ആശംസാ പ്രസംഗത്തിൽ ശ്രീ എ പി മണികണ്ഠൻ പറഞ്ഞു.

ആൻറിയ കുടുംബത്തിലെ അംഗമായ താൻ അതിഥിയല്ല ആഥിതേയനാണെന്നും , ആൻറിയയുടെ എല്ലാ പ്രവർത്തനങ്ങളിലും, പരിപാടികളിലും താൻ ഒപ്പമുണ്ടെന്നും ആൻറിയ ഖത്തർ പുറത്തിറക്കിയ “ആൻറിയാ അൽ അഷർ” സുവനീർ മാഗസിൻ സംഘടനയുടെ ജൈത്രയാത്രയിലെ സുപ്രധാന നാഴിക കല്ലാണെന്നും സുവനീറിന്റെ കെട്ടിലും മട്ടിലും ഉള്ളടക്കങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നതായും നടനും കലാകാരനും പ്രൊഫഷണൽ ഡീസൈനറുമായ ശ്രീ ഹരി പ്രശാന്ത് വർമ്മ തന്റെ ആശംസാ പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.

ഐ സി സി മുംബെ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ആൻറിയ ഖത്തർ പ്രസിഡണ്ട് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

കലാസാംസ്കാരീക പ്രവർത്തനങ്ങളിൽ തനത് കലാസൃഷ്ടികളും , വേറിട്ട പരിപാടികളും , കലാ പ്രകടനങ്ങളും നടത്തി അടയാളപ്പെടുത്തിയ ആൻറിയ ഖത്തറിന്റെ ചിട്ടയായ സജീവ പ്രവർത്തനങ്ങളുടെ സാക്ഷ്യങ്ങൾ രേഖപ്പെടുത്തിയ ചരിത്ര സ്മരണികയാണ് ആൻറിയ അൽ അഷർ”എന്ന് പ്രസിഡണ്ട് വിനോദ് കുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ജനറൽ സെക്രട്ടറി വിനായക് മോഹൻ അതിഥികളേയും അംഗങ്ങളേയും സ്വാഗതം ചെയ്തു.

സുവനീർ മാഗസിൻ “ആൻറിയ അൽ അഷറിന്റെ എഡിറ്റർ ഇൻ ചീഫ് ജോൺഗിൽബർട്ട് മാഗസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും, ഉള്ളടക്കത്തിന്റെ പ്രത്യേകതകളേയും , അംഗളുടെ പങ്കാളിത്തത്വേയും കുറിച്ച് വിശദമായി സദസ്സിൽ വിശദീകരിച്ചു.

മികച്ച സാങ്കേതീക മാർഗ്ഗങ്ങളുപയോഗിച്ച് ഡിസൈനിംഗിലും, ഉള്ളടക്കത്തിലും സുവനീർമാഗസിനെ സാങ്കേതീക മികവോടെ നിലവാരമുള്ള ഒരു പ്രസീദ്ധീകരണമാക്കി മാററാൻ കഴിഞ്ഞുവെന്ന് ഡിസൈനറും, സാങ്കേതീക വിദഗ്ധനുമായ എഡിറ്റോറിയൽ ബോർഡംഗം ഗോപകുമാർ ( GEEKAY ) തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

ആൻറിയ ഖത്തർ രക്ഷാധികാരി രാജേശ്വർ ഗോവിന്ദൻ , എഡിറ്റോറിയ ബോർഡംഗം ജോസഫ് ജോർജ്ജ്, എഡിറ്റോറിയൽ ബോർഡ് അംഗവും ജോയിൻറ് സെക്രട്ടറിയുമായ റിങ്കു ബിജു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ആൻറിയയുടെ കൊച്ചു മിടുക്കി ചരിത്ര ഷെജു മുഖ്യ അതിഥിയെ ബോക്കെ നൽകി സ്വീകരിച്ചു.

വൈസ് പ്രസിഡണ്ട് സുനന്ദാ ഹരിദാസ് സുവനീർ മാഗസിന്റെ അച്ചടിച്ച പ്രതി പ്രകാശനത്തിനായി മുഖ്യാതിഥിക്ക് കൈമാറി.

ചടങ്ങിൽ എഡിറ്റർ ഇൻ ചീഫ് ജോൺഗിൽബർട്ടിനും, ടെക്നിക്കൽ ഡയറക്ടർ ഗോപകുമാറിനും മുഖ്യതിഥി മെമന്റൊ നൽകി ആദരിച്ചു.

എക്സിക്യൂട്ടീവ് അംഗം ജെറീഷ് ജോൺസൻ പരിപാടികളുടെ അവതാരകനായിരുന്നു.

ആൻറിയ ഖത്തർ ട്രഷററും എഡിറ്റോറിയൽ അംഗവുമായ ഡാൻ തോമസ് സുവനീർമാഗസിൻ പദ്ധതിയെ യാഥാർത്ഥ്യമാക്കിയ നാൾ വഴികളെ കുറിച്ച് വിശദീകരിച്ചുകൊണ്ട് മുഖ്യാതിഥിക്കും, മറ്റു അതിഥികൾക്കും അംഗങ്ങൾക്കും , അഭ്യുദയാകാംഷികൾക്കും സുവനീർ കമ്മിറ്റിയുടേയും ആൻറിയ ഖത്തറിന്റേയും നന്ദി പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി.


Related

ANRIA Ladies Shine on Stage at ICC Carnival 2025
Cultural

ANRIA Ladies Shine on Stage at ICC Carnival 2025

ANRIA Qatar's women performers drew sustained applause for a cinematic dance at the ICC Carnival on 15–16 May at Ideal School Ground, choreographed to a medley of three Hindi songs before a crowd of several thousand.