അങ്കമാലി ഓണം 2026 വർണാഭമായി ആഘോഷിച്ചു
In briefAngamaly NRI Association, Qatar, hosted a vibrant and colorful celebration for Angamaly Onam 2026. The festive event took place at the DMIS School in Doha and featured a wide variety of cultural and sports programs to mark the occasion.
അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ , ഖത്തർ സംഘടിപ്പിച്ച “അങ്കമാലി ഓണം 2026” ദോഹയിലെ DMIS സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു..
അംഗങ്ങൾക്കും അതിഥികൾക്കും ഓണപ്പുടവ വിതരണം ചെയ്തതോടെ ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്ര, പൂക്കള മത്സരം, മെഗാ തിരുവാതിര, പുരുഷന്മാരുടെ പരമ്പരാഗത നൃത്തം, വനിതകളും പുരുഷന്മാരും കുട്ടികളും അവതരിപ്പിച്ച ഫ്ലാഷ്മോബ്, നാടൻ ഓണക്കളികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായി.
വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ആവേശകരമായ DJ പരിപാടിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
“കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തവും കൂട്ടായ്മയും ആഘോഷത്തെ അവിസ്മരണീയമാക്കി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും അതിഥികൾക്കും വോളണ്ടിയർമാർക്കും സംഘാടകർക്കും ANRIA നേതൃത്വം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.